സീഫൗണ്ടേഷന് ഇന്ത്യ ബംഗ്ലൂരിന്റെ ആഭിമുഖ്യത്തില്‍ അസന്റ് ടെലകോം ഇന്ഫ്രാക്ച്ചര് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് 60 വയസ്സിന് മുകളില്‍ പ്രായമുള്ള വയോജനങ്ങള്‍ക്ക് കേണിച്ചിറയില്‍ മെഡിക്കല്‍ ക്യാമ്പും കിടപ്പ് രോഗികള്‍ക്കും വീല്‍ ചെയറുകളും വിതരണം ചെയ്തു .നെല്ലിക്കര വാര്‍ഡ് കേണിച്ചിറ കരാട്ടെ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച പരിപാടി പഞ്ചായത്തംഗം പ്രകാശന് നെല്ലിക്കര ഉദ്ഘാടനം ചെയ്തു.
വാക്കര്‍ ,സ്റ്റിക് . ബെഡുകള്‍ ,ബെഡ് ഷീറ്റ് കമ്പളി തുടങ്ങിയവ വയോജനങ്ങള്‍ക്ക് വിതരണം ചെയ്തു . സീ ഫൗണ്ടേഷന് ഫൗണ്ടര്‍ ഷിജു ഡാനിയേല്‍ , ബിജേഷ് , ഡോ: അജിത്ത് , രാധാകൃഷ്ണന് , തുടങ്ങിയവര്‍ സംസാരിച്ചു .