കഴിഞ്ഞ 20 ദിവസമായി കല്‍പ്പറ്റ ബൈപ്പാസ് ഗ്രൗണ്ടില്‍ നടന്നുവന്ന വയനാട് അഗ്രി ഹോട്ടികള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിച്ച വയനാട് ഫ്ളവര്‍ഷോ സമാപിച്ചു. ക്രിസ്തുമസ്-ന്യൂഇയര്‍ അവധിയോടനുബന്ധിച്ച് നിരവധി വിനോദ സഞ്ചാരികളാണ് ഫ്ളവര്‍ഷോ കാണാന്‍ ഇത്തവണ എത്തിയത്. സമാപന സമ്മേളനം കല്‍പ്പറ്റ നഗരസഭാ ചെയര്മാന് കേയംതൊടി മുജീബ് നിര്‍വഹിച്ചു.
പുഷ്പ ഫല സസ്യ പ്രദര്‍ശനം, ജലധാരകള്‍, വിവിധ സ്റ്റാളുകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകളുമടക്കം നിരവധി വ്യത്യസ്തകളുമായാണ് ഫ്ളവര്‍ഷോ നടന്നത്. ഫ്ളവര്‍ഷോയുടെ ഭാഗമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി വൈസ് ചെയര്മാന് ജോണി പാറ്റാനി അധ്യക്ഷനായിരുന്നു. . കേരള ബേങ്ക് ഡയറക്ടര്‍ പി ഗഗാറിന് മുഖ്യാതിഥിയായി.
വയനാട് ഫ്ളവര്‍ ഷോയുടെ സമാപനത്തോട് അനുബന്ധിച്ച് കുട്ടികള്‍ക്കായി നടത്തിയ പുഷ്പരാജ- പുഷ്പരാണി മത്സരം ശ്രദ്ധേയമായി. നിരവധി കുട്ടികളാണ് ഈ മത്സരത്തിന്റെ ഭാഗമായത്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ പുഷ്പരാജ മത്സരത്തില്‍ താസിം, ഇയാദ് അബ്ദുള്ള, അമന് എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. അഞ്ച് വയസിനും പത്ത് വയസിനുമിടയിലുള്ള കുട്ടികളുടെ പുഷ്പരാജ മത്സരത്തില്‍ റയാന് ഹാഷ്മി, നിഹാല്‍ അനന്, അയ്ഡിന്‍ മുഹമ്മദ് എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. പുഷ്പറാണി മത്സരത്തില്‍ അഞ്ച് വയസില്‍ താഴെ വിഭാഗത്തില്‍ ദിയ ലക്ഷ്മി ഒന്നാം സ്ഥാനവും ഫാത്വിമ സൈനാഫ് രണ്ടാം സ്ഥാനവും നേടി. അഞ്ചിനും പത്തിനുമിടയില്‍ പ്രായമുള്ളവരുടെ മത്സരത്തില്‍ അയ്ഷ അമന്, അമേലിയ ഷാജഹാന്, കെന്‍സ ഫാത്വിമ എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.