മൂളിത്തോട് – പുതുശ്ശേരി റോഡില്‍ സുരക്ഷ മുന്‍കരുതല്‍ ഒരുക്കണമെന്ന് ജാഗ്രതാസമിതി

0

മൂളിത്തോട് – പുതുശ്ശേരി റോഡില്‍ ആവശ്യമായ സുരക്ഷ മുന്‍കരുതല്‍ ഒരുക്കണമെന്ന് റോഡ് ജാഗ്രത സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായ റോഡില്‍ നിരവധി വാഹനങ്ങളാണ് നിത്യേന കടന്ന് പോകുന്നത്.വാളേരി പാടത്തെ പഞ്ചായത്ത് ഭൂമിയോട് ചേര്‍ന്ന കൊടും വളവില്‍ ആവശ്യമായ സുരക്ഷ സംവിധാനമില്ലാത്തതിനാല്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടെ 14 വാഹനങ്ങള്‍ക്ക് അപകടം സംഭവിച്ചവെന്നും അംഗങ്ങള്‍.

അപകടങ്ങളില്‍ പലര്‍ക്കും സാരമായി പരിക്കേറ്റു. ചിലര്‍ക്ക് തലനാരിഴക്കാണ് ജീവന്‍ തിരിച്ച് കിട്ടിയത്.മാനന്തവാടി കണ്ടത്ത് വയല്‍ റോഡില്‍ മൂളിത്തോട് പാലത്തിനും ചെമ്പോട്ടി പാലത്തിനുമിടയില്‍ 30 മീറ്ററിലധികം താഴ്ചയില്‍ തോടിലേക്കുള്ള കാട് പിടിച്ച് കിടക്കുന്ന ഭാഗം ശ്രദ്ധിക്കാത്തതിനാല്‍ വന്‍ ദുരന്തങ്ങള്‍ക്ക് കാരണമാവുകയാണ്. തേറ്റ മുതല്‍ പാണ്ടിക്കടവ് വരെ പലയിടത്തും അപകട സാധ്യതയുള്ള വളവുകളും വന്‍ ഗര്‍ത്തങ്ങളും ഉണ്ട്, റോഡിന്റെ ഇരുഭാഗങ്ങളിലും ടാറിംഗിനോട് ചേര്‍ന്ന് ഒരു മീറ്റര്‍ വീതിയിലും കൊടും വളവുകളില്‍ സമ്പൂര്‍ണ്ണമായും കോണ്‍ക്രീറ്റ് ചെയ്തു ടൈല്‍ പതിക്കുകയും, അപകട ഭീഷണിയുള്ള മൂളിത്തോട് പാലത്തിനക്കരെയും അയില മൂല, പള്ളത്തു കവല, കൈതക്കെട്ട്, അമ്പലവയല്‍ ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലും പുതുശ്ശേരി റോഡില്‍ വാളേരി പാടം വളവുകളിലും ക്രാഷ് ഗാര്‍ഡ് സുരക്ഷയും, ജാഗ്രത ബോര്‍ഡുകളും, ഡിവൈഡറുകളും ഉടന്‍ സ്ഥാപിക്കണം.ദുരന്തങ്ങള്‍ ഉണ്ടായി നഷ്ടപരിഹാരമായി നല്‍കുന്ന തുകയുടെ പകുതി തുക ചിലവഴിച്ചാല്‍ ദുരന്തങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുന്നതൊടൊപ്പം ജിവനുകള്‍ നഷ്ടപ്പെട്ട് കുടുംബങ്ങള്‍ അനാഥരാവുന്നത് ഒഴിവാക്കാനും കഴിയുമെന്നും അംഗങ്ങള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിന്‍’ മുന്‍ ഗ്രാമ പഞ്ചായത്തംഗം എ എം കുഞ്ഞിരാമന്‍, വി കെ ബാബു, പി ഒ തോമസ് എന്നിവര്‍ സംബന്ധിച്ചു,

 

Leave A Reply

Your email address will not be published.

error: Content is protected !!