കള്‍വര്‍ട്ട് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചു

0

മഴപെയ്താല്‍ വെളളക്കെട്ടാകുന്ന ബത്തേരി ഗാന്ധി ജംഗ്ഷനിലെ കള്‍വര്‍ട്ട് പൊളിച്ച് നിര്‍മ്മിക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു. പി.ഡബ്ല്യു.ഡിയും നഗരസഭയും അനുവദിച്ച 80 ലക്ഷം രൂപമുടക്കിയാണ് ഗാന്ധിജംഗ്ഷനിലെയും റഹിം മെമ്മോറിയല്‍ റോഡിലെയും കള്‍വര്‍ട്ടുകള്‍ പുതുക്കി നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം ആരംഭിച്ചതോടെ ടൗണിലെ ഗതാഗത സംവിധാനത്തിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്.

ശക്തമായ മഴപെയ്യുന്ന സമയത്ത് വെള്ളക്കെട്ടാകുന്ന ബത്തേരി ഗാന്ധിജംഗ്ഷനിലെ കള്‍വര്‍ട്ടാണ് പൊളിച്ച് നിര്‍മ്മിക്കുന്നത്. ചുള്ളിയോട് റോഡിലെയും റഹിംമെമ്മോറിയല്‍ റോഡ് ആരംഭിക്കുന്നിടത്തെയും കള്‍വര്‍ട്ടുകള്‍ ആഴവും വീതിയും കൂട്ടിയാണ് നിര്‍മ്മിക്കുന്നത്. ഇതിന്റെ നിര്‍്മ്മാണം പൂര്‍്ത്തീകരിക്കുന്നതോടെ ഈ ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്ന പ്രതീക്ഷയാണ് അധികൃതര്‍ക്കുള്ളത്. നിലവില്‍ ചുള്ളിയോട് റോഡിലെ കള്‍വര്‍ട്ട് പൊളിച്ച് പു്തുക്കി നിര്‍മ്മിക്കുന്ന പ്രവര്‍ത്തികളാണ് ആരംഭിച്ചിരിക്കുന്നത്. ഇതോടെ ടൗണിലെ ഗതാഗതത്തില്‍ മാറ്റവും കൊണ്ടുവന്നിട്ടുണ്ട്. കഴിഞ്ഞദിവസം ട്രാഫിക് അഡൈ്വസറി കമ്മറ്റി ചേര്‍ന്ന് എടുത്ത തീരുമാനങ്ങള്‍ ഉണ്ടെങ്കിലും ടൗണിന്റെ ഇരുഭാഗങ്ങളില്‍ നിന്നുമെത്തുന്ന ബസ്സുകള്‍ പഴയസറ്റാന്റിലെത്തി റഹീം മെമ്മോറിയല്‍ റോഡ് വഴിയാണ് പോകുന്നത്. മലബാര്‍ ഗോള്‍ഡ്, കീര്‍ത്തിടവര്‍ എന്നിവയ്ക്കുമുന്നിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ പഴയപോലെ പ്രവര്‍്ത്തിക്കുന്നുണ്ട്. അതേസമയം അസംപ്ഷന്‍ ജംഗ്ഷന്‍മുതല്‍ ട്രാഫിക് ജംഗ്ഷന്‍വരെയുള്ള വണ്‍വേ ഒഴിവാക്കിയിട്ടുമുണ്ട്. 80 ലക്ഷം രൂപമുടക്കി നിര്‍മ്മിക്കുന്ന കള്‍വര്‍ട്ടുകളുടെ പ്രവര്‍ത്തി നാല് മാസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!