യാത്രയയപ്പും ആദരിക്കലും ജനുവരി 11ന്
41 വര്‍ഷം പിന്നിട്ട ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നിന്നും അധ്യായന വര്‍ഷാവസാനം വിരമിക്കുന്ന ഹൈസ്‌കൂള്‍ വിഭാഗം ബയോളജി അധ്യാപകന്‍ സജീവ് മാത്യുവിനുള്ള യാത്രയയപ്പ് ചടങ്ങും അധ്യാപന സേവനത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ആനി ജോണ്‍ ടീച്ചറെ ആദരിക്കല്‍ ചടങ്ങും ജനുവരി 11ന് നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് നോര്‍ബര്‍ട്ടൈന്‍ സഭയുടെ പ്രിലേറ്റ് റവ. ഡോ. ജോസ് മുരിക്കന്‍ അധ്യക്ഷത വഹിക്കും, എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ ശിഹാബ് അയാത്ത് ഉദ്ഘാടനം നിര്‍വഹിക്കും,എടവക ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എം. പി. വത്സന്‍ . ഷില്‍സണ്‍ മാത്യു എന്നിവരും സമീപ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകരും, മറ്റു രാഷ്ട്രീയ നേതാക്കന്മാരും വിദ്യാഭ്യാസ ഓഫീസര്‍മാരും ചടങ്ങില്‍ സംബന്ധിക്കും.വാര്‍ത്ത സമ്മേളനത്തില്‍ മാനേജര്‍ ഫാ. സന്തോഷ് തെക്കയില്‍, പ്രിന്‍സിപ്പള്‍ ഡോ. ഷൈമ ടി ബെന്നി,
മമ്മൂട്ടി തോക്കന്‍, ബിജു അഗസ്റ്റിന്‍, എന്നിവര്‍ സംബന്ധിച്ചു