കേബിള്‍ ടി.വി. അസോസിയേഷന്‍ പോരാട്ടങ്ങളിലൂടെ വളര്‍ന്നു വന്ന പ്രസ്ഥാനം
പോരാട്ടങ്ങളിലൂടെ വളര്‍ന്നു വന്ന പ്രസ്ഥാനമാണ് കേബിള്‍ ടി.വി. അസോസിയേഷനെന്ന് സി.ഒ.എ.സംസ്ഥാന വൈസ് പ്രസിഡന്റ് എം. മന്‍സൂര്‍.സി.ഒ.എ. മാനന്തവാടി മേഖല സമ്മേളനം മാനന്തവാടി വരടിമൂല ഫെന്‍ട്രീ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഒ.എ മാനന്തവാടി മേഖലക്ക് പുതിയ ഭാരവാഹികളുമായി.
ഇന്ന് രാവിലെ 10 മണിയോടെ മേഖല പ്രസിഡന്റ് തങ്കച്ചന്‍ പുളിഞ്ഞാല്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സുധീഷ് വെണ്‍മണി അനുശോചന പ്രമേയമവതരിപ്പിച്ചു. തങ്കച്ചന്‍ പുളിഞ്ഞാല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എം വിജിത്ത് മേഖല റിപ്പോര്‍ട്ടും ജോമേഷ് സാമ്പത്തിക റിപ്പോര്‍ട്ടും, അജീഷ് ഓഡിറ്റ് റിപ്പോര്‍ട്ടും സി.ഒ.എ.സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം കെ.ഗോവിന്ദന്‍ സ്റ്റേറ്റ് കമ്മിറ്റി റിപ്പോര്‍ട്ടും അഷറഫ് പൂക്കയില്‍ ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടും പി.എം. ഏലിയാസ് കമ്പനി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബിജു ജോസ്, സി.എച്ച് അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.