ഭക്തരുടെ മനം കവര്‍ന്ന് മെഗാ തിരുവാതിരയും കൈകൊട്ടികളിയും

0

പുല്‍പ്പള്ളി സീതാലവകുശ ക്ഷേത്ര മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന മെഗാ തിരുവാതിരയും കൈകൊട്ടിക്കളിയും ശ്രദ്ധേയമായി. അമ്പതോളം പേരാണ് ഒരേ സമയം ചുവടുകളുമായി കാഴ്ചക്കാരുടെ മനം കവര്‍ന്നത്. ക്ഷേത്രം മാതൃസമിതി അംഗം അനീഷാ ദേവിയുടെ നേതൃത്വത്തിലായിരുന്നു സീതാ ലവകുശ ക്ഷേത്ര മഹോത്സവത്തിലെ പ്രധാന ദിനത്തില്‍ തിരുവാതിരയും, കൈ കൊട്ടിക്കളിയും അരങ്ങേറിയത്. ഇത് കാണുന്നതിനായി നിരവധി പേരാണ് ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേര്‍ന്നിരുന്നത്. ഉത്സവം കാണാനെത്തിയ ഭക്തര്‍ക്ക് വേറിട്ട അനുഭവമായി മാറുകയായിരുന്നു നര്‍ത്തകിമാരുടെ കഴിവു തെളിയിക്കുന്ന വിധം മനോഹരമായി ആടിയ മെഗാ തിരുവാതിരയും, കൈ കൊട്ടിക്കളിയും.

Leave A Reply

Your email address will not be published.

error: Content is protected !!