കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 5,6 തീയ്യതികളില്‍.

0

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ 39-ാം ജില്ലാ 5,6 തീയ്യതികളില്‍ കല്‍പ്പറ്റ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ജൂബിലി ഹാളിലെ ഉമ്മന്‍ ചാണ്ടി നഗറില്‍ ചേരുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വെള്ളിയാഴ്ച രാവിലെ 10ന് സമ്മേളന നഗരിയില്‍ ജില്ലാ പ്രസിഡന്റ് പതാക ഉയര്‍ത്തും.10.30ന് എംജിടി ഹാളില്‍ ജില്ലാ കൗണ്‍സില്‍ യോഗം ചേരും.യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.കെ. വിശ്വനാഥന്‍ യോഗം ഉദ്ഘാടനം ചെയ്യും.ഉച്ചകഴിഞ്ഞ് രണ്ടിന് സാര്‍ക് ലോഗോ പ്രകാശനം ഡിസിസി വൈസ് പ്രസിഡന്റ് ഒ.വി. അപ്പച്ചന്‍ നിര്‍വഹിക്കും.ആറിന് രാവിലെ 10ന് സമ്മേളനം ടി. സിദ്ദീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ മുഖ്യപ്രഭാഷണം നടത്തും. 11.15ന് പ്രതിനിധി സമ്മേളനം കെഎസ്എസ്പിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.ആര്‍. കുറുപ്പ് ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പി.എം. വേലായുധന്‍ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12.30ന് വനിതാ സമ്മേളനം ആരംഭിക്കും. വനിതാഫോറം സംസ്ഥാന പ്രസിഡന്റ് നസിം ബീവി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.എം. ആലീസ് അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി ടി. വനജ മുഖ്യപ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് പുതിയ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.ജില്ലാ പ്രസിഡന്റ് വേണുഗോപാല്‍ എം. കിഴിശേരി, സെക്രട്ടറി ഇ.ടി. സെബാസ്റ്റ്യന്‍, സംസ്ഥാന കമ്മിറ്റി അംഗം പി.കെ. വിപിനചന്ദ്രന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സുബ്രഹ്‌മണ്യന്‍, സ്വാഗതസംഘം കണ്‍വീനര്‍ കെ.എല്‍. തോമസ്, സംസ്ഥാന കൗണ്‍സിലര്‍ ടി.കെ. സുരേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!