മരുന്ന് കിട്ടാനില്ല തുടര്‍ചികിത്സയ്ക്ക് വഴിയില്ലാതെ വൃക്ക രോഗി
പെരിട്ടോണിയല്‍ ഡയാലിസിസിന് മരുന്ന് കിട്ടാനില്ല തുടര്‍ചികിത്സയ്ക്ക് മാര്‍ഗ്ഗമില്ലാതെ വൃക്കരോഗി.വെണ്മണി കണ്ണോത്ത് മല കുനിയില്‍ ബാബുവാണ് സര്‍ക്കാരിന്റെ സൗജന്യ മരുന്ന് ലഭിക്കാത്തതിനാല്‍ ദുരിതമനുഭവിക്കുന്നത്.വൃക്ക രോഗികള്‍ക്ക് ഏറെ ആശ്വാസകരമായ പെരിട്ടോണിയല്‍ ഡയാലിസിസ് എന്ന ചികിത്സ സംവിധാനത്തിലൂടെയാണ് ബാബു ഇത്രയും കാലം കഴിഞ്ഞുവന്നത്.എന്നാല്‍ മെഡിക്കല്‍ കോളേജ് സ്റ്റോറിലൂടെയുള്ള സൗജന്യ ഡയാലിസിസ് സൊല്യൂഷന്‍ മരുന്നിന്റെ ലഭ്യത നിന്നതോടെ ചികിത്സ വഴിമുട്ടി നില്‍ക്കുകയാണ്.മരുന്ന് പുറമേ നിന്ന് വാങ്ങുകയാണെങ്കില്‍ മാസം 45,000 ത്തോളം രൂപയോളം ചിലവ് വരും.എന്നാല്‍ ബാബുവിന്റെ നിര്‍ദ്ധന കുടുംബത്തിന് ഈ തുക കണ്ടെത്താന്‍ സാധിക്കുന്നില്ല.മെഡിക്കല്‍ കോളേജില്‍ നിന്നും 36 ഓളം വൃക്ക രോഗികളാണ് സര്‍ക്കാരിന്റെ സൗജന്യ ചികിത്സാ സൗകര്യത്തെ ആശ്രയിക്കുന്നത്.ഇവരുടെയും സ്ഥിതി വിഭിന്നമല്ല.എത്രയും വേഗം പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.