പാടിച്ചിറയില്‍ കടുവാസാന്നിധ്യം 

0

പാടിച്ചിറ, ചൂനാട്ടുകവല പ്രദേശങ്ങളില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് വനംവകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തെരച്ചില്‍ നടത്തി. കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി പേരാണ് കടുവയെ നേരില്‍ കണ്ടത്. കടുവയേയും മൂന്ന് കുഞ്ഞുങ്ങളേയുമാണ് നാട്ടുകാര്‍ കണ്ടത്.മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും കടുവയേയും കുഞ്ഞുങ്ങളേയും കണ്ടെത്താനായില്ല.

 

ചെതലയം റെയ്ഞ്ച് ഓഫീസിലെ വനപാലകരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് രാവിലെ മുതല്‍ പ്രദേശത്തെ കാടുമൂടിക്കിടക്കുന്ന തോട്ടങ്ങളില്‍ പരിശോധന നടത്തിയത്.കാടുമൂടിക്കിടക്കുന്ന പ്രദേശങ്ങളില്‍ കടുവയുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജനങ്ങള്‍ക്ക് ഭീഷണിയായ കടുവയെ കൂടുവെച്ച് പിടികൂടാന്‍ തയ്യാറാവണമെന്നാണ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ പറഞ്ഞു. വരും ദിവസങ്ങളിലും പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. കാടുമൂടിക്കിടക്കുന്ന തോട്ടങ്ങള്‍ വെട്ടിത്തെളിക്കുന്നതിനാവശ്യമായ നിര്‍ദേശം ഗ്രാമപ്പഞ്ചായത്ത് സ്ഥലമുടമകള്‍ക്ക് നല്‍കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

 

Leave A Reply

Your email address will not be published.

error: Content is protected !!