മീനങ്ങാടി ജി.എച്ച്.എസ്.എസ് സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് അമ്പലവയല്‍ ഗവ: സ്‌കൂളില്‍ സമാപിച്ചു. സേനഹാരാമം,സ്‌നേഹസന്ദര്‍ശനം,ഗ്രീന്‍ ക്യാന്‍വാസ്, നാടറിയാം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികള്‍ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ഏഴ് ദിവസങ്ങളിലായി അമ്പലവയല്‍ ഗവര്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലായിരുന്നു ക്യാമ്പ്. സമന്വയം 2023 സപ്തദിന സഹവാസ ക്യാമ്പില്‍ സേനഹാരാമം പദ്ധതിയുടെ ഭാഗമായി അമ്പലവയലിലെ വിവിധ ഭാഗങ്ങളില്‍ പ്ലാസ്റ്റിക് നീക്കം ചെയ്യുകയും, പൂന്തോട്ടമൊരുക്കുകയും ചെയ്തു. കൂടാതെ സ്‌നേഹസന്ദര്‍ശനം, ഗ്രീന്‍ ക്യാന്‍വാസ്, നാടറിയാം തുടങ്ങി വ്യത്യസ്തങ്ങളായ വിവിധ പരിപാടികളും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.
പാഴ് വസ്തുക്കളില്‍ നിന്നും ഉപയോഗപ്രദമായ വസ്തുക്കള്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന ഹരിതഗൃഹത്തിന്റെ ഭാഗമായി തറി തുണി ഉപയോഗിച്ച് ചവിട്ടി, ക്യാരി ബാഗുകള്‍ എന്നിവയുടെ യൂണിറ്റ് പ്രവര്‍ത്തനം നടന്നു.
നാടറിയാം എന്ന പ്രോജക്ടിന്റെ ഭാഗമായി മാലിന്യമുക്ത നവകേരളം ,ലഹരിമുക്ത കേരളം, സന്ദേശങ്ങള്‍ ഉള്‍ക്കൊഉളിച്ച് ശ്രീ. ഗഠ ഹനീഫാ മാസ്റ്റര്‍ പാവനാടകം അതരിപ്പിച്ചു.