വിചാരണ സദസ് വെള്ളിയാഴ്ച

0

സംസ്ഥാന സര്‍ക്കാര്‍ അഴിമതിയും കെടുകാര്യസ്ഥതയും ദുര്‍ഭരണവുമാണ് നടത്തുന്നതെന്ന് ആരോപിച്ച് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് സംഘടിപ്പിക്കുന്ന വിചാരണ സദസ്സിന്റെ ഭാഗമായി ബത്തേരിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് നഗരസഭ ഓഫീസിനുസമീപം വിചാരണ സദസ് സംഘടിപ്പിക്കുമെന്ന് ബത്തേരി നിയോജകമണ്ഡലം യു.ഡി.എഫ് കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിചാര സദസ്സ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍.എ കെ.എന്‍.എ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എ മാരും യു.ഡി.എഫ് നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുമെന്നും പതിനായിരത്തോളം പ്രവര്‍ത്തകര്‍ സദസ്സില്‍ സംബന്ധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!