നവകേരള സദസ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അടവുനയം

0

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അടവുനയമാണ് പിണറായി വിജയന്‍ നയിക്കുന്ന നവകേരള സദസെന്ന് എ.ഐ.സി.സി. അംഗവും മുന്‍ മന്ത്രിയുമായ പി.കെ.ജയലക്ഷ്മി. പോലീസ് അതിക്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് മാനന്തവാടി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയലക്ഷ്മി

കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം പ്രസിഡന്റ് സുനില്‍ ആലക്കല്‍ അധ്യക്ഷനായിരുന്നു . കോണ്‍ഗ്രസ് നേതാക്കളായ പി.വി.ജോര്‍ജ്, സില്‍വി തോമസ്, ഷിബു ജോര്‍ജ്, പെരുമ്പില്‍ അപ്പച്ചന്‍ , സാബു പൊന്നിയില്‍, ഹംസ പഞ്ചാരക്കൊല്ലി, ഷീജ, മോബി, സി.എച്ച് സുഹൈര്‍, ആശ ഐപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!