ഞാറ്റാടി പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

0

ഞാറ്റാടിയില്‍ കടുവ പശുവിനെ ആക്രമിച്ച് കൊന്ന സാഹചര്യത്തില്‍ കൊല്ലപ്പെട്ട പശുവിനെ ഇരയാക്കി കടുവയെ പിടികൂടാന്‍ വനംവകുപ്പ് .കണ്ണൂര്‍ ഡിഎഫ്ഒ അജിത് കെ രാമന്റെയും റെയ്ഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 2 കൂടുകള്‍ പ്രദേശത്ത് സ്ഥാപിക്കും. കൂടിന് സമീപത്തും കടുവയുടെ സാന്നിധ്യമുള്ള ഭാഗങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കും.ആര്‍ആര്‍ടി അംഗങ്ങളെ ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരും.പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം.

ഇടതൂര്‍ന്ന കാപ്പിത്തോട്ടങ്ങള്‍ കടുവയെ വെടിവെക്കുന്നതിന് തടസ്സമാകുന്നുണ്ടെങ്കിലും സാഹചര്യം ഒത്ത് വന്നാല്‍ വെടി വെക്കും.കൂട് വെച്ച ഭാഗം ഒഴിവാക്കി സമീപത്തെ വീടുകള്‍, തൊഴുത്തുകള്‍ എന്നിവിടങ്ങളില്‍ ലൈറ്റിട്ട് വെക്കാന്‍ നിര്‍ദ്ദേശം പുറത്ത് എന്ത് ശബ്ദം കേട്ടാലും, അസമയത്തും ആരും പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം

 

 

Leave A Reply

Your email address will not be published.

error: Content is protected !!