മാരകായുധങ്ങളായ കൊടും വാളും വാളുമായി ലോറി ഡ്രൈവര്‍മാര്‍ പിടിയില്‍. കണിയാമ്പറ്റ കൊളങ്ങോട്ടില്‍ വീട് നിസാദുദ്ദീന്‍ (36), പിണങ്ങോട് കയ്പ്പങ്ങാടി നജുമുദ്ദീന്‍ (25) എന്നിവരെയാണ് ബത്തേരി പൊലിസ് അറസ്റ്റ് ചെയ്തത്. പൊലിസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി മാനിക്കുനിയില്‍ നിറുത്തിയിട്ടിരുന്ന ലോറിയില്‍ വെച്ചാണ് ഇരുവരെയും മാരകായുധങ്ങളുമായി പൊലിസ് പിടികൂടിയത്. ആംസ് ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.