ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ദേവാലയങ്ങളും ഒരുങ്ങി.ക്രിസ്തുമസിനോടനുബന്ധിച്ച് മലബാറിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയങ്കണത്തില്‍ 40 അടി ഉയരമുള്ള ഭീമന്‍ നക്ഷത്രം സ്ഥാപിച്ച് ശ്രദ്ധേയരായിരിക്കുകയാണ് ഇടവകയിലെ യുവജന കൂട്ടായ്മ.
നടവയല്‍ – കേണിച്ചിറ റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സന്ധ്യയാവുന്നതോടെ വെള്ളിവെളിച്ചം വിതറി നയന മനോഹര കാഴ്ച്ച ഒരുക്കിയാണ് ഭീമന്‍ നക്ഷത്രം നടവയല്‍ ദേവാലായങ്കണത്തില്‍ സ്ഥാപിച്ചിരിക്കുന്നത് . ഇടവകയിലെ യുവജനങ്ങളുടെ കൂട്ടായ്മയില്‍ സ്ഥാപിച്ച നക്ഷത്രം കാണാനും , സെല്‍ഫി എടുക്കാനും നിരവധി ആളുകള്‍ എത്തുന്നുണ്ട് . ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നക്ഷത്രങ്ങള്‍ വലിയ പ്രാധാന്യമാണ് വഹിക്കുന്നത് . ഇത്തരത്തിലാണ് ഇടവകയിലെ യുവജനങ്ങള്‍ ചേര്‍ന്ന് വലിയ നക്ഷത്രം ഒരുക്കിയതെന്ന് ആര്‍ച്ച് ഫ്രീസ്റ്റ് ഫാ: ഗര്‍വാസീസ് മറ്റം പറഞ്ഞു. അസിസ്റ്റന്റ് വികാരി മാരായ ഫാ: അനൂപ് ഫാ:അമല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇടവകയിലെ യുവജന കൂട്ടായ്മ ആഴ്ച്ചകള്‍ നീണ്ട അധ്വാനത്തിലാണ്
വലിയ വാല്‍ നക്ഷത്രം നിര്‍മ്മിച്ചത് .