എടച്ചന കുങ്കന്‍ നായര്‍ വീരാഹൂതി ദിനാചരണം 16ന്
16നു രാവിലെ 10മുതല്‍ വള്ളിയൂര്‍ക്കാവിലാണ് അനുസ്മരണം. എടച്ചന കുങ്കന്‍ നായര്‍ വീരാഹൂതി ദിനാചരണവും അനുസ്മരണ സമ്മേളനവും ഒ.ആര്‍. കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ. രത്‌നവല്ലി വിശിഷ്ട വ്യക്തികളെ ആദരിക്കും. എഴുത്തുകാരന്‍ ഒ.കെ. ജോണി മുഖ്യപ്രഭാഷണം നടത്തും. സ്വാഗതം ചെയര്‍മാനും വള്ളിയൂര്‍ക്കാവ് ഭഗവതി ദേവസ്വം പാരമ്പര്യ ട്രസ്റ്റിയുമായ ഏച്ചോം ഗോപി, പാരമ്പര്യ ട്രസ്റ്റി പത്മനാഭന്‍ ഇടച്ചന, വീരപഴശ്ശി ഇടച്ചന നായര്‍ സംഘം സെകട്ടറി ഇ.പി. കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് ഇ. സതീശന്‍, റിട്ട. എ.ഇ.ഒ. ഇ. രമണി, ഇ.കെ. അജിത, മധു ഇടച്ചന തുടങ്ങിയവര്‍വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.