ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്’ എന്ന പേരില്‍ നടത്തുന്ന ചിത്ര-ശില്‍പ്പ പ്രദര്‍ശനത്തിന്റെ രണ്ടാംഘട്ടം ഡിസംബര്‍ 8 ന് തൃക്കൈപ്പറ്റ ഉറവ് ബാംബു ഗ്രോവില്‍ തുടങ്ങും. വൈകിട്ട് 4 മണിക്ക് യാസ്മിന്‍ കിദ്വായി (ഡയറക്ടര്‍ / പ്രൊഡ്യൂസര്‍ സ്പ്രിങ്ങ് ബോക്‌സ് ഫിലിംസ്) , കല്‍പ്പറ്റ എം.എല്‍.എ അഡ്വ. ടി. സിദ്ദീഖ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം. 13 കലാകാരന്മാരുടെ ചിത്രങ്ങളും ശില്‍പ്പങ്ങളുമായി വയനാട് ആര്‍ട്ട് ക്ലൗഡും ഉറവ് ഇക്കോ ലിങ്ക്‌സും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 2 മുതല്‍ 6 വരെ മാനന്തവാടി ലളിതകല അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടന്ന ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് -ന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ നിരവധി പേരാണെത്തിയത്.
അരുണ്‍ വി സി, ബിനീഷ് നാരായണന്‍, ചിത്ര എലിസബത്ത്, ദീപ കെ പി, ജോര്‍ജ്കുട്ടി, ജോസഫ് എം വര്‍ഗീസ്, ഞാണന്‍, പ്രസീത ബിജു, രമേഷ് എം ആര്‍, ഇ സി സദാസാനന്ദന്‍, സണ്ണി മാനന്തവാടി, സുരേഷ് കെ ബി, വിനോദ് കുമാര്‍ എന്നീ കലാകാരന്‍മാരുടെ പ്രദര്‍ശനമാണ് ഒരുക്കിയത്..സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ഡിസംബര്‍ എട്ടിന് വൈകുന്നേരം അഞ്ച് മണിക്ക് വയനാട് നാട്ടുക്കൂട്ടം അവതരിപ്പിക്കുന്ന കലാസന്ധ്യയും ഡിസംബര്‍ പത്തിന് രാത്രി ആറ് മണിക്ക് കമ്പളം മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന ഗോത്രകഥകളും പാട്ടുകളും,ഡിസംബര്‍ 17 – ന് വൈകുന്നേരം ആറ് മണിക്ക് ബിന്ദു ഇരുളം അവതരിപ്പിക്കുന്ന ഗോത്രഗീതങ്ങള്‍ എന്നിവയുമുണ്ടാകും.