രുചിപ്പെരുമയുമായി കെ.എസ്.ആര്‍.ടി.സിയുടെ ബസ്റ്റോറന്റ് പദ്ധതി ആരംഭിച്ചു.ബത്തേരി ഡിപ്പോയിലാണ് ചായയും, ഊണും,രാത്രിഭക്ഷണവുമൊക്കെയായി ബസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് ബസ്റ്റോറന്റിന്റെ പ്രവര്‍ത്തനം.
സുല്‍ത്താന്‍ബത്തേരി ഡിപ്പോയിലെത്തുന്ന യാത്രക്കാര്‍ക്ക് കെ.എസ്.ആര്‍.സിയില്‍ യാത്രമാത്രമല്ല ബസ്സില്‍ നിന്ന് നല്ലൊരു ചായയും, ഉച്ചയ്ക്കും രാ്ത്രിയുമാണെങ്കില്‍ മീന്‍പൊരിച്ചതുംകൂട്ടി നല്ലൊരു ഭക്ഷണമോ, അല്ലെങ്കില്‍ ബിരിയാണിയോ കഴിച്ച് യാത്രതിരിക്കാം. കട്ടപ്പുറത്തായി ബസ്സുകള്‍ വരുമാനദായകമാക്കാം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബസ്റ്റോറന്റ് പദ്ധതിയിലൂടെയാണ് യാത്രക്കാര്‍ക്കായി ഇത്തരമൊരു സാഹചര്യം കെ.എസ്.ആര്‍.ടി.സി ആരംഭിച്ചിരിക്കുന്നത്. വയനാട് ജില്ലയില്‍ സുല്‍്ത്താന്‍ബത്തേരി ഡിപ്പോയിലാണ് ബസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പട്ടികവര്‍ഗ വികസന വകുപ്പാണ് പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്നത്. കഴിഞ്ഞ ഒരു മാസം ഡിപ്പോയില്‍ ബസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ട്. അനൂപിന്റെ നേതൃത്വത്തില്‍ അഞ്ചു പേരാണ് ബസ്റ്റോറന്റ് നടത്തുന്നത്. യാത്രക്കാരില്‍ നിന്ന് നല്ല അഭിപ്രായമാണ് ലഭിക്കുന്നതെന്നും അനൂപ് പറഞ്ഞു. നിലവില്‍ ഉ്ച്ചയ്ക്കും രാത്രിയിലേക്കുമുള്ള ഭക്ഷണമാണ് ഇവിടെ യാത്രക്കാര്‍ക്ക് നല്‍കുന്നത്. രാവിലെയുള്ള ഭക്ഷണംകൂടി ഉടന്‍ തുടങ്ങാനുള്ള ശ്രമത്തിലാണ് ഇവര്‍.സുല്‍ത്താന്‍ബത്തേരി ഡിപ്പോയിലെത്തുന്നവര്‍ക്ക് മിതമായ നിരക്കില്‍ ബസ്റ്റോറന്റില്‍ നിന്ന് നല്ല നാടന്‍ഭക്ഷണം കഴിച്ച് യാത്രതിരിക്കാം.