ആനയെ മയക്കുവെടിവെച്ച് ചികിത്സനല്‍കി

0

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ ആനയെ മയക്കുവെടിവെച്ച് ചികിത്സനല്‍കി. ഇന്ന് ഉച്ചയ്ക്ക്ശേഷമാണ് അപകടം സംഭവിച്ച സ്ഥലത്തുനിന്നും മാറി വനത്തില്‍ വെച്ച് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ ചികിത്സ നല്‍കിയത്.ആനയെ തുടര്‍നിരീക്ഷണം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി വേണ്ടനടപടികള്‍ സ്വീകരിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

 

ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനിബസ്സിടിച്ച് കാട്ടാനയ്ക്ക് ഗുരുതരപരുക്കേറ്റത്. തുടര്‍ന്ന് കാട്ടിലേക്ക് മാറിയ ആന വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. കുങ്കിയാനകളുടെ സഹായത്തോടെ വനപാലകര്‍ ആനയെ പിന്തുടരുന്നുണ്ടായിരുന്നു. എന്നാല്‍ ഭക്ഷണം എടുക്കാനും മറ്റും ബുദ്ധിമുട്ടിയ ആനയ്ക്ക്്്്്് ഭക്ഷണത്തിലൂടെ ആന്റിബയോട്ടിക്കുള്‍ നല്‍കിയുളള ചികിത്സ വേണ്ടത്ര ഫലപ്രദമാകാതായതോടെയാണ് മയക്കുവെടിവെച്ച്്് ചികിത്സ നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന്് ഉച്ചയോടെ കാട്ടാനയെ മയക്കുവെടിവെച്ച്് ചികിത്സ നല്‍കിയത്. ആന്റി ബയോട്ടിക്കുകളും വേദനസംഹാരികളുമാണ് നല്‍കിയത്. തുടര്‍ന്ന്് മയക്കം വിട്ട ആന വെളളം കുടിച്ചുവെന്നും ചികിത്സ നല്‍കിയ ഫോറസറ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അജേഷ് മോഹന്‍ പറഞ്ഞു. തുടര്‍ന്ന് ആനയെ നിരീക്ഷിച്ച് വേണ്ട ചികിത്സ നല്‍കുമെന്നും പരുക്കില്‍നിന്ന് മോചിതനാകുമെന്നും പ്രതീക്ഷയെന്നമാണ് വനംവകുപ്പ് പറയുന്നത്. മുന്‍കാലുകള്‍ക്കും തോളിനുമാണ് അപകടത്തില്‍ ആനയ്ക്ക് പരുക്കേറ്റത്്്. ആര്‍ആര്‍ടി ടീമടക്കം അമ്പതോളം വരുന്ന വനപാലക സംഘമാണ് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ നിരീക്ഷിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!