കാട്ടിക്കുളത്ത് ഗതാഗതപരിഷ്‌കരണം
കാട്ടിക്കുളത്ത് ഇന്നു മുതല്‍ ഗതാഗതപരിഷ്‌കരണം. തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് ഗതാഗത ഉപദേശക സമിതിയോഗം തീരുമാനപ്രകാരമാണ് പരിഷ്‌കരണം.മൂന്നുചക്ര ഓട്ടോറിക്ഷകള്‍ കാട്ടിക്കുളം ബിസ്മില്ല സ്റ്റേഷനറി കട മുതല്‍ അമ്മാനി റോഡ് വരെ പാര്‍ക്ക് ചെയ്യാം. അധികം വരുന്നവ പി.ഡബ്ല്യു.ഡി. ഓഫീസിനു മുന്നില്‍ റോഡില്‍ ഇടതുവശം ചേര്‍ന്ന് പൊതുഗതാഗതത്തിനു തടസ്സമില്ലാത്ത രീതിയില്‍ ഒറ്റവരിയായി പാര്‍ക്ക് ചെയ്യണം.ടാക്സി ജീപ്പുകള്‍ പനവല്ലി റോഡുമുതല്‍ മുത്തൂറ്റ് ഫിന്‍ കോര്‍പ്പ് വരെയുള്ള ഭാഗത്ത് പാര്‍ക്ക് ചെയ്യണം. സഹാറ ഹോട്ടല്‍ മുതല്‍ ബസ് സ്റ്റാന്‍ഡിന്റെ പ്രവേശനവഴി വരെയും തിരുനെല്ലി സര്‍വീസ് സഹകരണബാങ്ക് സായാഹ്നശാഖയുടെ മുന്‍വശം മുതല്‍ സജീത്ത് മെഡിക്കല്‍ ഷോപ്പ് വരെയും ഇരുചക്രവാഹനങ്ങള്‍ നിര്‍ത്തിയിടാം. സ്വകാര്യവാഹനങ്ങള്‍ മേലെ അമ്മാനി റോഡു കവല മുതല്‍ ഹൈസ്‌കൂള്‍ കവല വരെയും താഴെ അമ്മാനി റോഡിലും പൊതുഗാതാഗത്തിനു തടസ്സമാവാത്ത രീതിയില്‍ നിര്‍ത്തിയിടാം. ബസ് സ്റ്റാന്‍ഡിനുള്ളില്‍ സ്വകാര്യവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.