മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിലെ വാഹന പരിശോധനക്കിടെ 98 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവുമായി ഫാസിര്‍ എന്നയാളെ അറസ്റ്റ് ചെയ്ത എന്‍ഡിപിഎസ് കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി പന്തീരാങ്കാവ് പെരുമണ്ണ സ്വദേശി പട്ടരുമറ്റത്തില്‍ അബ്ദുള്‍ ഗഫൂര്‍ എന്നയാളെ വയനാട് അസി.എക്സൈസ് കമ്മീഷണര്‍ ജിമ്മി ജോസഫും സംഘവും അറസ്റ്റ് ചെയ്തു.അബ്ദുള്‍ ഗഫൂറിനെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്ത് വിട്ടയച്ചതായിരുന്നു.എന്നാല്‍ പിന്നീട് ഗഫൂറിന്റെയും അറസ്റ്റ് ചെയ്ത ഫാസിര്‍ എന്നയാളുടെയും ഫോണ്‍ കോളുകളുടെയും ടവര്‍ ലൊക്കേഷനുകളുടെയും വിശദാംശങ്ങള്‍ പരിശോധന നടത്തിയതില്‍ ഗഫൂറിന് കേസില്‍ പങ്കുള്ളതായി കണ്ടെത്തി.തുടര്‍ന്ന് ഗഫൂറിന്റെയും ഭാര്യയുടെയും ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തിയതില്‍ കേസില്‍ കണ്ടെടുത്ത എംഡിഎംഎയും വാങ്ങുന്നതിനും മറ്റുമായി ഫാസിറിന് ധനസഹായം നല്‍കിയിട്ടുള്ളതായി കണ്ടെത്തി.തുടര്‍ന്ന് ബാംഗ്ളൂര്‍ മഡിവാള കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മുന്‍പ് അറസ്റ്റിലായ ഫാസിറും അബ്ദുള്‍ ഗഫൂറും ഒരുമിച്ചാണ് ബാഗ്ളൂരില്‍ എത്തിയതെന്നും മഡിവാള ഭാഗത്ത് റൂമെടുത്ത് പരസ്പര ധാരണയോടെയാണ് കേസില്‍ പെട്ട എംഡിഎംഎ വാങ്ങുന്നത് സംബന്ധിച്ച ഇടപാടുകള്‍ നടത്തിയതിനും അന്വേഷണ സംഘം തെളിവുകള്‍ കണ്ടെത്തിയതില്‍ അബ്ദുള്‍ ഗഫൂറിനെ വീണ്ടും വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.കേസിലെ ഒന്നാം പ്രതി 5 മാസമായി റിമാന്‍ഡില്‍ കഴിഞ്ഞ് വരുകയാണ് കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരുന്നു. അന്വേഷണ സംഘത്തില്‍ പ്രിവ. ഓഫീസര്‍മാരായ ഷിജു, സാബു, സിഇഒ മാരായ സനൂപ്, ഷാഫി, സുഷാദ്, ഷഫീക്ക്,വനിത സിഇഒ ശ്രീജ മോള്‍ എന്നിവരുണ്ടായിരുന്നു
Sign in
Sign in
Recover your password.
A password will be e-mailed to you.