ലൈബ്രറി വാര്‍ഷികാഘോഷം

0

വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറിയുടെ 87-ാം വാര്‍ഷികാഘോഷം ഡിസംബര്‍ 2ന് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 10മണിക്ക് പതാക ഉയര്‍ത്തലോടെ പരിപാടികള്‍ ആരംഭിക്കും. വെള്ളമുണ്ട എയു പി സ്‌ക്കൂളില്‍ നിന്നും വൈകീട്ട് 4 മണിക്ക് ഘോഷയാത്ര ആരംഭിക്കും. 5 മണിക്ക് പി വത്സല നഗറില്‍ നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസി: സുധി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

സ്വാഗത സംഘം ചെയര്‍മാന്‍ ജംഷീര്‍ കുനിങ്ങാരത്ത് അധ്യക്ഷത വഹിക്കും. പി സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തും. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും, പുരസ്‌ക്കാര ജേതാക്കളെയും ചടങ്ങില്‍ ആദരിക്കും. വൈകു: 6 മണി മുതല്‍ ബാലവേദി, വനിത വേദി പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, മിമിക്‌സ് വണ്‍ മാന്‍ ഷോ, നാടന്‍ പാട്ടുകള്‍, എല്ലാം രും പാടണ് സംഗീത നിശ എന്നിവയും ഉണ്ടാകും, പ്രസി: എം മോഹന കൃഷ്ണന്‍, സെക്ര: എം സുധാകരന്‍, എം മുരളിധരന്‍, ടി എം ഖമര്‍ ലൈല എന്നിവര്‍ സംബന്ധിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!