സൗജന്യ സൈക്കിള്‍ വിതരണോദ്ഘാടനം നടത്തി
പുതിയ തലമുറയ്ക്ക് ആരോഗ്യകരവും സജീവവുമായ ഒരു ജീവിതശൈലി നല്‍കുക എന്ന ഉദ്ദേശത്തോടെ ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തില്‍ എ.ഡി ഗ്രൂപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന സവാരി ചിരി ചിരി സൗജന്യ സൈക്കിള്‍ വിതരണ പദ്ധതി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് വൈശ്യന്‍ അധ്യക്ഷയായിരുന്നു
എ.ഡി ഗ്രൂപ്പ് ഡയറക്ടര്‍ ശിഹാബ് പള്ളിക്കര, സിദ്ധീഖ് വെള്ളച്ചാല്‍, എച്ച്. എം വിജയന്‍ വി.പി, സജിത്ത് ഐ.വി,തസ്ലിമ കെ തുടങ്ങിയവര്‍ സംസാരിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനിലെ എല്‍.പി സ്‌കൂള്‍ തല സൈക്കിള്‍ ക്ലബിനാണ് സൗജന്യമായി സൈക്കിള്‍ വിതരണം ചെയ്യുന്നത്.
ആരോഗ്യത്തിന് സൈക്കിള്‍ യാത്ര എന്നതാണ് സവാരി ചിരി ചിരി’പദ്ധതിയുടെ മുദ്രാവാക്യം.