ഇന്ന് ലോക എയ്ഡ്‌സ് ദിനം. സമൂഹങ്ങള്‍ നയിക്കട്ടെ എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്‌സ് ദിന സന്ദേശം. ആരോഗ്യവകുപ്പും ആരോഗ്യ കേരളം വയനാടും സംയുക്തമായി കല്‍പ്പറ്റയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.പഴയ ബസ്റ്റാന്‍ഡ് പരിസരത്തു നിന്ന് ആരംഭിച്ച എയ്ഡ്‌സ് ദിന റാലി എസ്‌കെഎംജെ സ്‌കൂളില്‍ സമാപിച്ചു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷനായിരുന്നു.ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് മുഖ്യാതിഥിയായിരുന്നു
ഇന്നലെ വൈകുന്നേരം കല്‍പ്പറ്റ എച്ച്.ഐ. എം. സ്‌കൂളിന് മുന്‍വശം ദീപം തെളിയിച്ചു.തുടര്‍ന്ന് ഫാത്തിമ മാതാ സ്‌കൂള്‍ ഓഫ് നേഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു.