വെള്ളമുണ്ടയില്‍  സ്റ്റെപ്പ് അപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു 

0

നവകേരളം വിജ്ഞാന സമൂഹമാകണം എന്ന ലക്ഷ്യത്തോടെ കേരള നോളേജ് എക്കോണമി മിഷന്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സ്റ്റെപ്പ് അപ്പ് ക്യാമ്പയിനിന് വെള്ളമുണ്ടയില്‍ തുടക്കമായി.തരുവണ എം.എസ്.എസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം കണിയാംകണ്ടി അബ്ദുള്ള അധ്യക്ഷനായിരുന്നു

പ്രിന്‍സിപ്പല്‍ ഡോ.ജോസഫ് കെ ജോബ്,യുവജനക്ഷേമ ബോര്‍ഡ് ബ്ലോക്ക് കോര്‍ഡിനേറ്റര്‍ അഷ്റഫ് കൊമ്പന്‍,
ടീം കേരള വയനാട് ഡെപ്യൂട്ടി ക്യാപ്റ്റന്‍ അസ്ജല്‍ കെ.പി, ഡി. പി. എം അപ്‌സന കെ തുടങ്ങിയവര്‍ സംസാരിച്ചു.ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന പോര്‍ട്ടലില്‍ ഉദ്യോഗാര്‍ഥികളെ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ക്യാമ്പാസ് കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രചാരണ പരിപാടികള്‍ ഊര്‍ജ്ജിതമായി നടക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!