ക്ഷേമനിധി പുതുക്കലിന്റെ പേരില്‍ കേരളത്തിലെ തയ്യല്‍ തൊഴിലാളികളുടെ മേല്‍ ഭീമമായ പിഴ ചുമത്തി ക്ഷേമനിധി ബോര്‍ഡ് നടത്തികൊണ്ടിരിക്കുന്ന പകല്‍ കൊള്ള എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് ടെയ്‌ലേഴ്സ് അസോസിയേഷന്‍ (എന്‍) ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2019ല്‍ തൊഴിലാളികളുടെ പാസ്ബുക്ക് അടക്കമുള്ള രേഖകള്‍ ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളില്‍ വിശദമായി പരിശോധിച്ച് പുതുക്കി സീല്‍ വെച്ച് നല്‍കിയിട്ടുള്ളതാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഈ രീതിയില്‍ പുതുക്കലിന് വിധേയമാക്കിയ രേഖകളില്‍ കുടിശ്ശിക ഇല്ലെന്നും അംഗത്വം നിലനില്‍ക്കുന്നുണ്ടെന്നും ആനുകല്യങ്ങള്‍ക്ക് അര്‍ഹതയൂണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. മനോഹരന്‍,ജില്ലാ പ്രസിഡന്റ് കെ. ആര്‍. സുരേന്ദ്രന്‍, സി.എ. ഔസേഫ് എന്നിവ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.