ജൈന വിഭാഗത്തില്‍പ്പെട്ടവര്‍ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ലഭിച്ച പരാതിയില്‍ കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ മൂന്ന് മാസത്തിനകം നടപടി സ്വീകരിച്ച് കമ്മീഷനെ അറിയിക്കാന്‍ നിര്‍ദ്ദേശം.ജൈനവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതു സംബന്ധിച്ച പരാതിയിലാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് നിര്‍ദ്ദേശം നല്‍കിയത്. കളക്ട്രേറ്റ് കോൺഫറൻസ് ഹാളില്‍ നടന്ന പരാതി പരിഹാര സിറ്റിങ്ങിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കമ്മീഷൻ. കമ്മീഷന്റെ മുൻപിൽ വന്ന മറ്റു പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.