പൂഴിത്തോട്-പടിഞ്ഞാറത്തറ ചുരമില്ല പാതക്കായി കര്‍മ്മസമിതി നടത്തി വരുന്ന റിലേ സമരം 325-ാം ദിവസം പിന്നിട്ടതായി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.23ന് നവകേരള സദസ്സിനായി ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയില്‍ നിന്നും വകുപ്പ് മന്ത്രിമാരില്‍ നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും അല്ലാത്തപക്ഷം രാപകല്‍ സമരം,നിരാഹാരം,മനുഷ്യചങ്ങല,വഴിതടയല്‍,ഹര്‍ത്താല്‍,ചുരത്തിലെ ഇരകളുടെ സംഗമം തുടങ്ങിയ സമര മാര്‍ഗങ്ങളേക്ക് കര്‍മസമിതി കടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.സെപ്തംബര്‍ 19ന് ജില്ലാ വികസന സമിതി മുന്‍കയ്യെടുത്ത് വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി സംയുക്ത പരിശോധന നടത്തുകയും റിപ്പോര്‍ട്ട് സര്‍ക്കാറില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അനുഭാവ പൂര്‍ണമായ ഈ റിപ്പോര്‍ട്ട് പ്രകാരം ശേഷിക്കുന്ന നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ പ്രഖ്യാപനം നടത്തണം. തീര്‍ത്തും മുഖം തിരിക്കുന്ന സമീപനം ഇനിയും ഉണ്ടായാല്‍ സമരം ശക്തമാക്കും. പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ് കടന്നുപോകുന്ന ഭാഗം ഒഴിവാക്കി മാത്രമേ ടൈഗര്‍ സഫാരി പാര്‍ക്കിന് അനുമതി നല്‍കാവൂ എന്ന് കര്‍മ്മസമിതി ആവശ്യപ്പെട്ടു. കര്‍മ്മസമിതി ചെയര്‍പേഴ്സണ്‍ ശകുന്തള ഷണ്‍മുഖന്‍, സെക്രട്ടറി കമല്‍ ജോസഫ്, എക്സിക്യൂട്ടീവ് അംഗം ബെന്നി വര്‍ഗീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.