ഭൂജല വകുപ്പ് വയനാട് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജലസംരക്ഷണ പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍, അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ബത്തേരി ബ്ലോക്കിലെ ഭൂജല സ്ഥിതിയും സംരക്ഷണ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ആന്‍ഡ് ഡീന്‍ ഡോ. യാമിനി വര്‍മ്മ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
ഭൂജല വകുപ്പ് വയനാട് ജില്ലാ ഓഫീസര്‍ ശ്രീ. ഉദയകുമാര്‍, അമ്പലവയല്‍ 7 വാര്‍ഡ് മെമ്പര്‍ ഷിഫാനത്ത് സീനിയര്‍ സയന്റിസ്റ്റ് ഇന്‍ ഹെഡ് ഡോ. സഫിയ. എന്‍. ഇ, സബ്ജക്റ്റ് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് അഗ്രികള്‍ച്ചര്‍ എക്സ്റ്റഷന്‍ ഡോ. അരുണ്‍ അരശന്‍, ജീജാ ജേക്കബ്, തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ”സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലെ ഭൂജല സ്ഥിതിയും സംരക്ഷണ മാര്‍ഗ്ഗങ്ങളും” എന്ന വിഷയത്തില്‍ കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വ കലാശാല യിലെ ഡോ. ജോജി. വി.എസ്, അസോ സിയേറ്റ് പ്രൊഫസ്സര്‍ ആന്‍ഡ് വകുപ്പ് മേധാവി മറൈന്‍ ജിയോളജി ആന്‍ഡ് ജിയോഫിസിക്‌സ് ക്ലാസ്സെടുത്തു.