അഞ്ചാംമൈല്‍ ടൗണിനോട് ചേര്‍ന്ന മൂന്ന് നില കെട്ടിടത്തിന് മുകളില്‍ സുരക്ഷിതമില്ലാതെ സ്ഥാപിച്ച ടവറുകളാണ് ഭീഷണിയായി മാറിയിരിക്കുന്നത്. കോഴിക്കോട് മാനന്തവാടി റോഡിലെ ടൗണായതിനാല്‍ നിരവധി വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്.വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന പ്രധാന ഇടം കൂടിയാണ് അഞ്ചാംമൈല്‍ ടൗണ്‍.ശക്തമായ കാറ്റടിച്ചാല്‍ ടവറുകള്‍ പ്രധാന റോഡിലേക്ക് മറിയാന്‍ സാധ്യതയേറെയാണ്.ബിഎസ്എന്‍എല്‍ അടക്കം അഞ്ചോളം കമ്പനികളുടെ സിഗ്നലുകളുടെ വിതരണം ഈ ടവറുകളിലൂടെയാണ്.ഇത് മാറ്റി സ്ഥാപിക്കണമെന്ന് നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.