ശ്രീ അയ്യപ്പ മഹാക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം നവംബര്‍ 16 മുതല്‍ 22 വരെയുള്ള തീയ്യതികളിലായി ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ അഴകത്ത് പ്രകാശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മിത്വത്തില്‍ നടക്കും. കൊടിയേറ്റം നവംബര്‍ 17ന് വൈകുന്നേരം 7 മണിക്ക് നടക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
പ്രാസാദ ശുദ്ധി, കലശ പൂജ, രക്ഷോഘ്‌ന ഹോമം, വാസ്തു കലശപൂജ, വാസ്തു ബലി, വാസ്തു കലാശാഭിഷേകം, പുണ്യാഹം, ചതുശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, കലശ പൂജകള്‍, ആചാര്യവരണം, മുളയിടല്‍, മുളപൂജ, ശ്രീഭൂതബലി, എന്നിവയും, ഗണപതി ഹോമം, ഭഗവതി സേവ പൂജ, വിളക്കാചാരം, തായംബക എന്നിവയും ഉത്സവദിവസങ്ങളില്‍ ഉണ്ടായിരിക്കും. നവംബര്‍ 21 ന് വൈകുന്നേരം പള്ളിവേട്ടയ്ക്ക് എഴുന്നെള്ളത്ത്, പള്ളിവേട്ട, തിരിച്ചെഴുന്നെള്ളത്ത്, പള്ളികുറുപ്പ് എന്നീ ചടങ്ങുകളും, നവംബര്‍ 22 ന് ബുധനാഴ്ച രാവിലെ കണി കാണിച്ചു പള്ളിയുണര്‍ത്തല്‍, അഭിഷേകങ്ങള്‍, ആറാട്ട് ബലി, ആറാട്ടിനു എഴുന്നെള്ളത്ത്, ആറാട്ട്, ആറാട്ട് കഴിഞ്ഞു വാദ്യഘോഷങ്ങളോടെ തിരിച്ചെഴുന്നെള്ളത്ത്, കൊടിയിറക്കം, 25 ന് കലശാഭിഷത്തോടെ പൂജ, ശ്രീഭൂതബലി എന്നിവയോടെ ഉത്സവം സമാപിക്കും.
ഉത്സവദിവസങ്ങളിലും, മണ്ഡലം 41 ദിവസവും ക്ഷേത്രത്തില്‍ ഉച്ചക്ക് 12.30 മുതല്‍ അന്നദാനം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് ജി. വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി സി.പി മഹേഷ് കുമാര്‍, ജോയിന്റ് സെക്രട്ടറി പി എന്‍ ബാബു വൈദ്യര്‍, ഓ വി മുകുന്ദന്‍, എംപി വാസുദേവന്‍ നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.