പൂക്കോട് വെറ്ററിനറി കോളേജില്‍ പതിനഞ്ചാമത് കേരള വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ്സും അന്താരാഷ്ട്ര സെമിനാറും വെള്ളിയാഴ്ച മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.രാവിലെ 10.45ന് കോളേജ് കബനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ടി.സിദ്ദിഖ് എം.എല്‍.എ എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യും.ഒ.ആര്‍.കേളു എം.എല്‍.എ കോംപെന്‍ഡിയം പ്രകാശനം ചെയ്യും.വാഴൂര്‍ സോമന്‍ എം.എല്‍.എ കര്‍ഷകരെ ആദരിക്കും. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ പ്രസിഡന്റ് ഡോ.എന്‍.മോഹനന്‍ അധ്യക്ഷത വഹിക്കും. കേരള വെറ്ററിനറി കോളേജ് വൈസ് ചാന്‍സിലര്‍ ഡോ.എം.ആര്‍.ശശീന്ദ്രനാഥ് മുഖ്യാതിഥിയായിരിക്കും. ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ.എസ്.മായ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഓര്‍ഗനൈസിങ്ങ് ചെയര്‍മാന്‍ ഡോ.എം.കെ.നാരായണന്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആനിമല്‍ ഹസ്ബന്‍ഡറി ഡയറക്ടര്‍ ഡോ.എ.കൗസിഗന്‍, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.എ.ഇര്‍ഷാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സയന്‍സ് കോണ്‍ഗ്രസ്സില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സുകള്‍ നയിക്കും. പുതിയ കാലഘട്ടത്തില്‍ വെറ്ററിനറി സയന്‍സിന്റെ അനന്തസാധ്യതകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. 18 ന് രാവിലെ 9 ന് അനിമല്‍ ഹസ്ബന്‍ഡറി കമ്മീഷണര്‍ ഡോ.അഭിജിത്ത് മിശ്ര സയന്‍സ് സെമിനാര്‍ സെഷന്‍ ഉദ്ഘാടനം ചെയ്യും. ഡോ.എന്‍.മോഹനന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. 19 ന് സയന്‍സ് കോണ്‍ഗ്രസ്സ് സമാപന സമ്മേളനം നടക്കും.