പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു

0

കല്‍പ്പറ്റ: ദേശീയ ജനാധിപത്യ സഖ്യം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിനു മുമ്പില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി നടക്കുന്ന ഭരണകൂട ഭീകരതക്കും പോലീസ് രാജിനെതിരെയാണ് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചത്. എന്‍.ഡി.എ ചെയര്‍മാന്‍ സജി ശങ്കര്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ ഉപാധ്യക്ഷന്‍ ബി മോഹനന്‍ അധ്യക്ഷത വഹിച്ചു. കേരളകോണ്‍ഗ്രസ് പി.സി തോമസ് വിഭാഗം സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ആന്‍ അഗസ്റ്റിന്‍ ബി.ജെ.പി ജില്ലാ ജനറല്‍സെക്രട്ടറി പി.ജി ആനന്ദ് കുമാര്‍, കേരള കോണ്‍ഗ്രസ് ജില്ലാ ചെയര്‍മാന്‍ അനില്‍ കരണി, വി നാരായണന്‍, ശാന്ത മലവയല്‍, വി കെ രാജന്‍, ആരുടെരാമചന്ദ്രന്‍, കെ മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!