മൊബൈല്‍ ടവറിനെതിരെ നാട്ടുകാര്‍ രംഗത്ത്
തലപ്പുഴ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം നിര്‍മ്മിക്കുന്ന സ്വകാര്യ മൊബൈല്‍ ടവറിനെതിരെയാണ് സമീപവാസികള്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയത്. ഇത് സംബന്ധിച്ച് നാട്ടുകാര്‍ ജില്ലാ കളക്ടറുള്‍പ്പടെ പരാതി അയച്ചു. ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന തലപ്പുഴ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം ജനവാസ കേന്ദ്രത്തിലാണ് ടവര്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത് പരിസര പ്രദേശത്തെ വീട്ടുകാരുടെ അനുവാദം പോലും ഇല്ലാതെയാണ് സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവര്‍ നിര്‍മ്മാണം നടക്കുന്നത്. സ്‌കൂള്‍ പരിസമായിട്ടും ദൂരം പോലും സ്ഥാപിക്കാതെ സ്ഥാപിക്കുന്ന മൊബൈല്‍ ടവര്‍ പല തരത്തിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മൊബൈല്‍ ടവര്‍ നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട് അധികൃതര്‍ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍