മാനന്തവാടി ഉപജില്ലാ കലോത്സവം നാളെ മുതല്‍
മാനന്തവാടി ഉപജില്ലാ കലോത്സവം കല്ലോടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി, യു.പി സ്‌കൂള്‍ എന്നിവിടങ്ങില്‍ നാളെ തുടങ്ങും. പതിനാറ് വേദികളിലെ കലാമത്സരങ്ങള്‍ ശനിയാഴ്ച അവസാനിക്കുമെന്ന് എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് മാസ്റ്റര്‍ പറഞ്ഞു. ഉപജില്ലയില്‍ നിന്ന് 6500ലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.കലാമാമാങ്കത്തിന്റെ ആരവങ്ങള്‍ക്ക് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എടവക പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിഹാബ് ഹയാത്ത്, സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സജി കോട്ടായില്‍, കണ്‍വീനര്‍ ബിജേഷ് ബാബു, എ.ഇ.ഒ എം.എം.ഗണേഷ്, ജോസ് പള്ളത്ത്, യൂനുസ്.ഇ, സുബൈര്‍ ഗദ്ദാഫി തുടങ്ങിയവര്‍ പങ്കെടുത്തു