ഉപജില്ല കലോത്സവം ചാമ്പ്യന്മാരായിമീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 

0

പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൂന്നു ദിവസങ്ങളായി നടന്ന ബത്തേരി ഉപജില്ല കലോത്സവത്തില്‍ 561 പോയിന്റ് നേടി മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്മാരായി.469 പോയിന്റോടെ മൂലങ്കാവ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും 435 പോയിന്റോടെ ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂതാടി മൂന്നാം സ്ഥാനവും നേടി.വിജയികള്‍ക്ക് എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ ട്രോഫികള്‍ സമ്മാനിച്ചു.

ലോവര്‍ പ്രൈമറി വിഭാഗത്തില്‍ ദേവമാത എ എല്‍ പി സ്‌കൂള്‍ ആടിക്കൊല്ലി ഒന്നാം സ്ഥാനവും മാര്‍ ബസേലിയോസ് യുപി സ്‌കൂള്‍ കോളിയാടി രണ്ടാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ മാര്‍ ബസേലിയോസ് യുപിഎസ് കോളിയാടി ഒന്നാം സ്ഥാനവും അസംപ്ഷന്‍ എയുപിഎസ് ബത്തേരി രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മൂലങ്കാവ് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഒന്നാം സ്ഥാനവും ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പൂതാടി ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഒന്നാം സ്ഥാനവും മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് രണ്ടാം സ്ഥാനവും ലഭിച്ചു. അറബിക് കലോത്സവത്തില്‍ ലോവര്‍ പ്രൈമറി വിഭാഗത്തില്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ അമ്പലവയല്‍, സെന്റ് തോമസ് എ എല്‍ പി എസ് പുത്തന്‍കുന്ന് അസംഷന്‍ എല്‍പിഎസ് ബത്തേരി എന്നിവര്‍ ഒന്നാം സ്ഥാനം പങ്കുവച്ചു. അറബിക് കലോത്സവം യുപി വിഭാഗത്തില്‍ ഡബ്ലിയു ഒ യുപിഎസ് മുട്ടില്‍ ഒന്നാം സ്ഥാനം നേടി.

സംസ്‌കൃതോത്സവത്തില്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിലും ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂള്‍ ചാമ്പ്യന്മാരായി.കലോത്സവത്തിന്റെ സമാപന സമ്മേളനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സ്വാഗതസംഘം ചെയര്‍മാനുമായ ടി എസ് ദിലീപ് കുമാര്‍ അധ്യക്ഷനായിരുന്നു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയന്‍ പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി പ്രകാശ് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭ സുകു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിനു കച്ചറയില്‍ സിന്ധു സാബു എം വി രാജന്‍ ചന്ദ്രബാബു, ഷിജോയ് മാപ്‌ളശേരി സ്‌കൂള്‍ മാനേജര്‍ കെ ആര്‍ ജയറാം,മദര്‍ പി ടി എ പ്രസിഡണ്ട് സിനി റിക്‌സന്‍ കെ ആര്‍ ജയരാജ് വൈസ് പ്രിന്‍സിപ്പല്‍ പി ആര്‍ സുരേഷ് സംസാരിച്ചു സംവിധായകനും സിനിമ ആര്‍ട്ടിസ്റ്റുമായ ദേവേന്ദ്രനാഥ് മുഖ്യാതിഥിയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!