എഴുത്തുകാരുടെ സംഗമവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു

0

വയനാട്ടുകാരായ വനിതകള്‍ എഴുതി അക്ഷരദീപം പബ്ലിക്കേഷന്‍സ് പ്രിസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങളുടെ പ്രകാശനം ബത്തേരിയില്‍ നടന്നു. ഇന്ദിരാ ഗംഗാധരന്റെ കഥാസമാഹാരം സായഹ്ന ചിന്തകള്‍, ലിജി ജോണിന്റെ കഥാകവിതാ സമാഹാരമായ കാറ്റത്തെ കിളിക്കൂട്, സിന്ധു വയനാടിന്റെ ചെറുകഥാ സമാഹാരം പകല്‍ നക്ഷത്രങ്ങള്‍ തുടങ്ങിയ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. ബത്തേരി മില്‍ക്ക് സൊസൈറ്റി ഹാളില്‍ ചടങ്ങ് അക്ഷരദീപം പബ്ലിക്കേഷന്‍സ് സംസ്ഥാന സെക്രട്ടറി ടി. വിജയന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ടി.കെ മുസ്തഫ അധ്യക്ഷനായിരുന്നു. പി.കെ. സത്താര്‍, രാജന്‍ ചൂട്ടക്കടവ്, മിനി ഉതുപ്പ്, സതി ടീച്ചര്‍, ഇബ്രാഹിം തൈത്തൊടി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!