മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരന്‍ തെലങ്കാന സ്വദേശിയെന്ന് കണ്ടെത്തല്‍

0

വയനാട് ഉള്‍പ്പെടുന്ന പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരന്‍ തെലങ്കാന സ്വദേശിയെന്ന് കണ്ടെത്തല്‍.നല്‍ഗൊണ്ട സ്വദേശിയായ ഹനുമന്തു എന്ന ഗണേഷ് ഉയ്‌കെയാണ് സൂത്രധാരനെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ മാവോയിസ്റ്റുകളെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

 

ഇയാള്‍ സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗമാണെന്നുംനേരത്തെ ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത് ദണ്ഡകാരണ്യ സോണല്‍കമ്മിറ്റിയുടെ ഭാഗമാണെന്നും കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2013 ല്‍ ഛത്തീസ്ഗഡ് സുഖ്മയില്‍ കോണ്‍ഗ്രസ് നേതാവ് വിസി ശുക്ലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഇയാള്‍.  കേന്ദ്രകമ്മിറ്റിയംഗമായിരുന്ന സഞ്ജയ് ദീപക് റാവു തെലങ്കാനയില്‍ അറസ്റ്റിലായ ശേഷം പശ്ചിമഘട്ട സ്‌പെഷ്യല്‍ സോണല്‍കമ്മിറ്റിയുടെ ചുമതലയേറ്റ ഇയാള്‍ പലതവണ  കേരളത്തിലെത്തിയതായാണ് വിവരം. കര്‍ണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഇയാളെന്നാണ് കണ്ടെത്തല്‍.കമ്പമലയിലേതകടക്കമുള്ള മാവോയിസ്റ്റ് അതിക്രമങ്ങളുടെ ആസൂത്രണം ഇയാളാണെന്നാണ് സൂചന. ആറളത്ത് വനപാലകര്‍ക്ക് നേരെ നടന്ന വെടിവയ്പ്പും ആക്രമണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായെന്ന് വിവരം.
നിര്‍ജീവമായ നാടുകാണി, ഭവാനി ദളങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം നടക്കുന്നതായും രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിട്ടുണ്ട്. ബാണാസുര, കബനി ദളങ്ങളില്‍  പതിനെട്ട് പേരാണുള്ളതെന്നും പൊലീസ് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു
Leave A Reply

Your email address will not be published.

error: Content is protected !!