കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചിലാണ് ആനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്. 20 വയസ്സുള്ള കൊമ്പനാണ് ചരിഞ്ഞത്. ചെതലയം ആറാംമൈല്‍ വളാഞ്ചേരികുന്നില്‍ പുള്ളിമൂലയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള കിടങ്ങിലെ ചതുപ്പ് പ്രദേശത്താണ് ആനയുടെ ജഢം ഇന്ന് രാവിലെ കണ്ടെത്തിയത്. വനാതിര്‍ത്തിയോട് ചേര്‍ന്ന് ഈ ഭാഗത്ത് സോളാര്‍ തൂക്കുവേലി സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ഷോക്കേറ്റാണോ ആന ചരിയാന്‍ ഇടയായതെന്ന് സംശയം. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ദിനേശ്കുമാര്‍, കുറിച്യാട് അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി സലിം എന്നിവരുടെ മേല്‍നോട്ടത്തില്‍ ജൂനിയര്‍ ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അജേഷ് മോഹനന്‍ ജഢം പോസ്റ്റുമോര്‍ട്ടം നടത്തി സംസ്‌കരിച്ചു.