ജീവനക്കാരനെ ആക്രമിച്ച് പണം കവര്‍ന്നു

0

ടൗണിലെ വ്യാപാര സ്ഥാപനത്തില്‍ ജീവനക്കാരനെ ആക്രമിച്ചശേഷം പണം കവര്‍ന്നു. പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡിന് സമീപത്തെ എന്‍.ജി.ടി. ട്രേഡേഴ്സിലാണ് ബുധനാഴ്ച പകല്‍ മോഷണം നടന്നത്. കടയില്‍ 500 രൂപയ്ക്ക് ചില്ലറ ചോദിച്ചെത്തിയ രണ്ടുപേരാണ് ജീവനക്കാരനെ അടിച്ചുവീഴ്ത്തിയ ശേഷം വലിപ്പില്‍ സൂക്ഷിച്ചിരുന്ന 50000 രൂപയുമായി കടന്ന് കളഞ്ഞത്. ബൈക്കിലാണ് പ്രതികള്‍ രക്ഷപെട്ടത്. ഇതരസംസ്ഥാനക്കാരായ രണ്ടുപേരാണ് മോഷണം നടത്തിയതെന്നാണ് സൂചന. പരാതിയിന്മേല്‍ പുല്‍പ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!