പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബാങ്ക് മുന്‍ പ്രസിഡന്റും കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ.കെ. അബ്രഹാമിനെ ഇ.ഡി. അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കോഴിക്കോട് ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണത്തില്‍ തട്ടിപ്പ് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റെണ് സൂചന. നേരത്തെ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യസുത്രധാരനും അബ്രഹാമിന്റെ വിശ്വസ്ഥനുമായ സജീവന്‍ കൊല്ലപ്പള്ളിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിപ്പോഴും റിമാന്‍ഡിലാണ്.