ജോലി തിരക്കിനിടയിലും പഠനം :അസി. എം വി ഐ ജി ഉണ്ണികൃഷ്ണന്‍ പി എച്ച് ഡി കരസ്ഥമാക്കി

0

വയനാട് ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെ മുന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി ഉണ്ണികൃഷ്ണന് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ പിഎച്ച്ഡി ലഭിച്ചു. എപിജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പിഎച്ച്ഡി കരസ്ഥമാക്കിയത്. നിലവില്‍ തിരുവനന്തപുരം എന്‍ഫോഴ്‌മെന്റ് അസി.എംവിഐ ആണ് ഉണ്ണികൃഷ്ണന്‍.

കോഴിക്കോട് എന്‍ഐടിയില്‍ നിന്നും തെര്‍മല്‍ സയന്‍സില്‍ എം ടെക് നേടിയ ഉണ്ണികൃഷ്ണന്‍ എഞ്ചിനീയറിംഗ് കോളേജ് അധ്യാപകനായി ജോലിനോക്കിയ ശേഷമാണ് വയനാട് ആര്‍ടിഒ എന്‍ഫോസ്മെന്റില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയി ജോലിയില്‍ പ്രവേശിച്ചത്. കേരള പോലീസ് അക്കാദമിയിലെ പോലീസ് ട്രെയിനിങ്ങില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി മികച്ച ഇന്‍ഡോര്‍,ഔട്ട് ഡോര്‍ കേഡറ്റ് ആയും മികച്ച ആള്‍ റൗണ്ടര്‍ ആയും തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഡിബേറ്റ് മത്സരങ്ങളിലും ഒന്നാമതെത്തിയിരുന്നു. ജോലി തിരക്കിനിടയിലും പഠനം മുന്നോട്ടു കൊണ്ടുപോകാമെന്നു മെക്കാനിക്കല്‍ എഞ്ചിനീറിങ്ങില്‍ പിഎച്ച്ഡി നേടിയതിലൂടെ തെളിയിച്ചു മാതൃകയായിരിക്കുയാണ് ഉണ്ണികൃഷ്ണന്‍.

Leave A Reply

Your email address will not be published.

error: Content is protected !!