ശാസ്‌ത്രോത്സവത്തില്‍ വ്യത്യസ്ഥയായി വിദ്യാ പ്രകാശും
ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ വ്യത്യസ്ഥയായി വിദ്യാ പ്രകാശും.പ്രവര്‍ത്തി പരിചയമേളയില്‍ വുഡ് വര്‍ക്ക് ഹയര്‍ സെക്കണ്ടറി വിഭാഗത്തിലാണ് വടുവഞ്ചാല്‍ ജിഎച്ച്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ വിദ്യാ പ്രകാശ് മത്സരിക്കുന്നത്. ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 11 പേരാണ് മത്സരത്തിന് ഉണ്ടായിരുന്നത്.ആണുങ്ങളുടെ കുത്തകയായിരുന്ന ഈ വിഭാഗത്തില്‍ മത്സരത്തിന് എത്തിയ ഏക പെണ്‍കുട്ടി എന്ന നിലയില്‍ വിദ്യാ ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റി. ആശാരി പണിക്കാരനായ അച്ചന്‍ ജയപ്രകാശില്‍ നിന്നാണ് വിദ്യാ പരിശീലനം നേടിയത്.വീടിനോട് ചേര്‍ന്ന് അച്ചന്‍ നടത്തുന്ന കടയിലെ പ്രധാന സഹായി കൂടിയാണ് വിദ്യ . കഴിഞ്ഞ വര്‍ഷം സംസ്ഥാന തല മത്സരത്തില്‍ പങ്കെടുത്തിരുന്നു.