പി.കെ. കാളന്‍ അനുസ്മരണം നവംബര്‍ 7 ന്
.ഗദ്ദികയുടെ കുലപതിയും മികച്ച ഭരണാധികാരിയുമായിരുന്ന പി.കെ. കാളന്‍ അനുസ്മരണം നവംബര്‍ 7 ന് 3 മണിക്ക് ബ്ലോക്ക് ട്രൈസംഹാളില്‍ ് ഒ.ആര്‍. കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്യുമെന്ന് ഗദ്ദിക ഗ്രന്ഥാലയം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റില്‍ ബേബി അദ്ധ്യക്ഷനായിരിക്കും. പി.വി. സഹദേവന്‍, മംഗലശേരി മാധവന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. പ്രമുഖ വ്യക്തിത്വങ്ങളും സാംസ്‌ക്കാരിക നേതാക്കളും ചടങ്ങില്‍ പങ്കെടുമെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പി.ജെ. സെബാസ്റ്റ്യന്‍, എ.വി. മാത്യു, വി.കെ. തുളസിദാസ്, അന്നമ്മ ജോര്‍ജ്, രേഖ സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.