വിത്തിന് ഒന്നാം സ്ഥാനം
ജില്ലാ സ്‌കൂള്‍ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവര്‍ത്തി പരിചയമേളയില്‍ ശാസ്ത്ര നാടക മത്സരത്തില്‍ മാനന്തവാടി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവതരിപ്പിച്ച വിത്ത് എന്ന നാടകം ഒന്നാം സ്ഥാനം നേടി..പോഷകാഹാരക്കുറവ് മൂലമുള്ള പിഞ്ചുകുട്ടികളുടെ മരണവും അതിനെ ശാസ്ത്രീയമായി എങ്ങനെ നേരിടാമെന്നതായിരുന്നു നാടകത്തിന്റെ പ്രമേയം.
ശാസ്ത്രാവബോധം പകര്‍ന്ന് അവതരിപ്പിച്ച ജില്ലാ ശാസ്ത്ര നാടക മത്സരത്തില്‍ മൂന്ന് ടീമുകളാണ് പങ്കെടുത്തത് , മൂന്ന് ടീമുകള്‍ക്കും എ ഗ്രേഡ് ലഭിച്ചു.കഴിഞ്ഞ വര്‍ഷം ദേശീയ തല ശാസ്ത്ര നാടക മത്സരത്തില്‍ വരെ ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നാടകം അവതരിപ്പിച്ചിരുന്നു .
പത്മനാഭന്‍ പ്ലാത്തൂര്‍ രചനയും രാജേഷ് കിഴത്തൂര്‍ സംവിധാനവും നിര്‍വ്വഹിച്ച നാടകമാണ് വിത്ത്.