കര്‍ണ്ണാടകയില്‍ നിന്ന് തമിഴ്‌നാട് വഴി മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്താന്‍ ശ്രമിച്ച 8 യുവാക്കളെ ഒരാഴ്ചക്കിടെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കര്‍ണ്ണാടക അതിര്‍ത്തിയായ മസിനഗുഡി കക്കനഹള്ളയില്‍ വെച്ചാണ് മലപ്പുറം സ്വദേശികളെ തമിഴ്‌നാട് പോലീസ് പിടികൂടിയത്. മുഹമ്മദ് ഷാജഹാന്‍ (27)നിജാമുദ്ദീന്‍ (25)മുഹമ്മദ് സഹാല്‍ (28)മുഹമ്മദ് ജെഷീര്‍ (25)മുനീര്‍ (30)ഫസില്‍ ജമാല്‍ (26)സെയ്ദ് (21)ഷാബാസ് (26)എന്നിവരാണ് പിടിയിലായത്. 410 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്നും പോലീസ് പിടികൂടിയത്.