പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ഉന്നമനത്തിനായി വയനാട് ജില്ലാ പഞ്ചായത്തിന്റെ ലെസണ്‍ പദ്ധതി. ഗോത്ര വിദ്യാര്‍ത്ഥികള്‍ ശോഭനമായ ഭാവി കൈവരിക്കുക എന്ന ലക്ഷ്യമാണ് ലെസണ്‍ മുന്നോട്ടുവയ്ക്കുന്നത്. രണ്ട് ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയില്‍ രണ്ടാംഘട്ടത്തില്‍ പത്ത്, പ്ലസ് ടു ക്യാമ്പുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം പകരാന്‍ മോട്ടിവേഷന്‍ ക്ലാസുകളും, എസ്എസ്എല്‍സി, പ്ലസ് ടു കഴിഞ്ഞതിനുശേഷം തിരഞ്ഞെടുക്കാവുന്ന കോഴ്‌സുകളെ കുറിച്ച് കരിയര്‍ ക്യാരവാനും സംഘടിപ്പിക്കും.ജിഎച്ച്എസ്എസ് തരിയോട് സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മുഹമ്മദ് ബഷീര്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു മുഖ്യ പ്രഭാഷണം നടത്തി. കരിയര്‍ ഗൈഡന്‍സ് ജില്ലാ കണ്‍വീനര്‍ കെ ബി സിമില്‍ പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്ര വ്യാസ് , സംസാരിച്ചു.