കേരളപ്പിറവിദിനം വഞ്ചനാദിനമായി ആചരിച്ചു.

0

കേരള പിറവി ദിനത്തില്‍ നടവയല്‍ സബ്ബ് ട്രഷറിക്ക് മുന്‍മ്പില്‍ കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വഞ്ചനാദിനം ആചരിച്ചു . പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ട്രഷറിക്ക് മുന്‍മ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.ക്ഷാമാശ്വാസ കുടിശിക 18% അനുവദിക്കുക, തടഞ്ഞുവെച്ച പെന്‍ഷന്‍ കുടിശ്ശികകള്‍ ഉടന്‍ വിതരണം ചെയ്യുക, മെഡിസെപ് അപാകതകള്‍ പരിഹരിക്കുക,ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വഞ്ചനാദിനം ആചരിച്ചത് . ധര്‍ണ ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി കെ ജേക്കബ് ഉല്‍ഘാടനം ചെയ്തു. ഡോ : എന്‍. ശശിധരന്‍ അധ്യക്ഷനായിരുന്നു. ഷാജി ജോസഫ്, വിന്‍സെന്റ് ചേരാവേലില്‍, ഓമന ടീച്ചര്‍, രംഗനാഥന്‍, ജയേന്ദ്ര കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!