ബത്തേരി കല്ലുവയലില്‍ 1260ഗ്രാം കഞ്ചാവുമായി പിടിയിലായ വിജീഷ് വി.കെയെയാണ് രണ്ടു വര്‍ഷം കഠിനതടവിനും 20,000 രൂപ പിഴ അടയ്ക്കാനും കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ജഡ്ജ് അനില്‍കുമാര്‍ എസ്.കെ ആണ് വിധി പ്രഖ്യാപിച്ചത്.2017 ജനുവരി 20നാണ കേസിനാസ്പദമായ സംഭവം.
ബത്തേരി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബിജു ആന്റണി ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം.ഡി സുനില്‍ ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായഅഡ്വ. എ.യു.സു രേഷ്‌കുമാര്‍, സന്തോഷ് കുമാര്‍ ഇ.ആര്‍ എന്നിവര്‍ ഹാജരായി.